യുഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യുഡിഎഫ് ഇന്ന് യോഗം ചേരും. വൈകിട്ട് അഞ്ചിന് നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ഏതൊക്കെ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാകണം സംസ്ഥാനത്തെ പ്രചരണ പരിപാടികള്‍ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ജയസാധ്യതയുളള യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ മാത്രം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചാല്‍ മതിയെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യം ഉള്‍ക്കൊണ്ടും ഉള്‍ക്കൊള്ളാതെയും നേതാക്കള്‍ക്കിടയില്‍ ഭിന്നസ്വരത്തില്‍ അനൗദ്യോഗിക ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജനും, എംഎല്‍എ ടിവി രാജേഷും പ്രതികളായ സാഹചര്യം, മൂന്നാറില്‍ എസ് രാജേന്ദ്രന്‍ എം എല്‍ എ സബ് കളട്കറെ അധിക്ഷേപിച്ച സംഭവം എന്നീ വിഷയങ്ങള്‍ സജീവമാക്കി നിര്‍ത്താന്‍ യോഗത്തില്‍ തീരുമാനമുണ്ടാകും. മുന്നണിയില്‍ താഴെത്തട്ടിലുള്ള, പ്രവര്‍ത്തനം തീരെ കുറഞ്ഞ കമ്മറ്റികള്‍ പുനസംഘടിപ്പിക്കാനുള്ള തീരുമാനവും ഇന്നുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *