മുസഫർനഗർ കലാപം; 7 പ്രതികൾക്ക് ജീവപര്യന്തം തടവ്
മുസാഫർനഗർ: 2013 ലെ മുസഫർനഗർ കലാപ കേസിലെ 7 പ്രതികൾക്ക് ജീവപര്യന്തം തടവ്. കലാപത്തിനിടെ കവൽ ഗ്രാമത്തിൽ 2 പേരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. മുസമ്മിൽ, മുജാസിം, ഫുർക്കാൻ, നദീം, ജഹാംഗീർ, അഫ് സൽ, ഇഖ്ബാൽ എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.
മുസാഫര്‍ നഗറിലെ മെട്രോപൊളിറ്റന്‍ കോടതിയാണ് ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചത്. കവാല്‍ ഗ്രാമത്തിലെ രണ്ട് യുവാക്കളെ ഇവര്‍ കൊലപ്പെടുത്തിയതാണ് മുസാഫര്‍ നഗര്‍ കലാപത്തിലേക്ക് നയിച്ചത്. സച്ചിൻ, ഗൗരവ് എന്നിവരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. കലാപത്തിൽ 62 പേർ കൊല്ലപ്പെടുകയും 93 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.