ബി.ജെ.പി അടുത്ത കാലത്തൊന്നും കേരളത്തില്‍ ഭരണത്തിലെത്തില്ലെന്ന് ഒ രാജഗോപാല്‍ എം.എല്‍.എ

തിരുവനന്തപുരം: ബി.ജെ.പി അടുത്ത കാലത്തൊന്നും കേരളത്തില്‍ ഭരണത്തിലെത്തില്ലെന്ന് ഒ രാജഗോപാല്‍ എം.എല്‍.എ വ്യക്തമാക്കി. നിയമസഭയില്‍ ധനവിനിയോഗ ബില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം മകരജ്യോതി തെളിയിക്കുന്ന വിഷയം ഒ രാജഗോപാല്‍ സഭയില്‍ ഉന്നയിച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് ശശി തരൂര്‍ എം.പി ആരോപിച്ചിരുന്നു. നിയമസഭാ സമ്മേളനത്തിനിടെയാണ് ശബരിമലയില്‍ മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയര്‍ക്ക് തിരിച്ചു കൊടുക്കണമെന്ന ആവശ്യവുമായാണ് ഒ രാജഗോപാല്‍ എത്തിയത്.
നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. മികരവിളക്ക് ചിലര്‍ കൊളുത്തുന്നുവെന്നത് സത്യമെന്നും പരമ്പരാഗതമായി ആദിവാസികള്‍ ചെയ്തുവന്ന ഈ ചടങ്ങ് പിന്നീട് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഏറ്റെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മകരവിളക്കിനൊപ്പം തേന്‍ അഭിഷേകം നടത്താനും അനുവദിക്കണമെന്ന മലയരയരുടെ ആവശ്യത്തോട് പക്ഷേ രാജഗോപാലിന് വ്യത്യസ്ത നിലപാടാണുളളത്‌

Leave a Reply

Your email address will not be published. Required fields are marked *