ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയ്ക്ക് ചെക്ക് കേസില്‍ 2.1 ലക്ഷം രൂപ പിഴയും ഒരു ദിവസം കോടതി അവസാനിക്കും വരെ തടവും
ആലപ്പുഴ: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചതിലൂടെ വിവാദത്തില്‍പ്പെട്ട, ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയ്ക്ക് ചെക്ക് കേസില്‍ 2.1 ലക്ഷം രൂപ പിഴയും ഒരു ദിവസം കോടതി അവസാനിക്കും വരെ തടവും ആലപ്പുഴ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചു.
ആലപ്പുഴ മുല്ലയ്ക്കല് സ്വദേശി ആര്. അനില്‍ കുമാറില്‍ നിന്ന് രണ്ടുലക്ഷം രൂപ കടം വാങ്ങിയശേഷം നല്കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങി. ഈ കേസില്‍ 2014 ല്‍ രഹ്നയെ 2,10,000 രൂപ പിഴയും ഒരു ദിവസം കോടതി അവസാനിക്കും വരെ തടവും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. പിഴ അടച്ച് ഒരു ദിവസം കോടതി നടപടി അവസാനിക്കും വരെ തടവ് അനുഭവിക്കാനാണ് ഹൈക്കോടതിയും വിധിച്ചത്. ഇന്നലെത്തന്നെ രഹ്ന ആലപ്പുഴ സി.ജെ.എം സി.കെ. മധുസൂദനന് മുമ്പാകെ ഹാജരായി പിഴ അടച്ചു. കോടതി നടപടി അവസാനിക്കും വരെ പ്രതിക്കൂട്ടിലും നിന്നു.