മോദി ഭരണത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് ആന്റണി
ന്യൂഡല്‍ഹി : പ്രിയങ്ക ഗാന്ധിയെ ജനറല്‍ സെക്രട്ടറിയാക്കാനുള്ള തീരുമാനമെടുത്തതു രാഹുല്‍ ഗാന്ധിയെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി. യുപിക്കു പുറമെ രാജ്യത്തുടനീളം കോണ്‍ഗ്രസിന് ഊര്‍ജം പകരുന്ന തീരുമാനമാണത്.
ജ്യോതിരാദിത്യ സിന്ധ്യ, കെ.സി. വേണുഗോപാല്‍ എന്നിവരെയും ഉള്‍പ്പെടുത്തിയുള്ള പുനഃസംഘടന പാര്‍ട്ടിക്കും അണികള്‍ക്കും ആവേശം നല്‍കും. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണെന്ന ആക്ഷേപം ജനങ്ങള്‍ നിരാകരിച്ചതാണ്. മോദി ഭരണത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും ആന്റണി പറഞ്ഞു