ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

കാസര്‍കോട്ട് : ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ഉമ്മന്‍ ചാണ്ടി. കാസര്‍കോട്ട് കേരളാ കോണ്‍ഗ്രസ് എം കേരള യാത്രയുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മനോരമയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ മുന്നണി ചര്‍ച്ചയില്‍ പരിഗണിക്കും. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിനു തന്നെയെന്ന് സമ്മേളന വേദിയില്‍ ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *