സംസ്ഥാന ബജറ്റ് ജനുവരി 31 ന്
തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് തലേന്ന് ജനുവരി 31 ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. ജനുവരി 25 നാണ് സഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം നടക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ഈ പ്രാവശ്യത്തെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും.
മാര്‍ച്ച് 31 മുന്‍പ് സമ്പൂര്‍ണ്ണ ബജറ്റ് പാസാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജനുവരി 28 മുതല്‍ 31 വരെയാണ് നയപ്രഖ്യാപന പ്രസംഗത്തിന്മേലുളള നന്ദിപ്രമേയ ചര്‍ച്ച നടക്കുന്നത്. ജനുവരി ഒന്നിന് വിഴിഞ്ഞം ഇന്സ്പെക്ഷന് ബംഗ്ലാവില്‍ മന്ത്രി തോമസ് ഐസക് ബജറ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും.