തനിച്ചു മല്‍സരിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിച്ചു മല്‍സരിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ബിഎസ്പിയും സമാജ്വാദി പാര്‍ട്ടിയും ചേര്‍ന്നു സഖ്യധാരണ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയിരുന്നു. ജനുവരി 15 ന് ബിഎസ്പി നേതാവ് മായാവതിയുടെ പിറന്നാള്‍ ദിനത്തില്‍ ലക്നൗവില്‍ വിളിച്ചുചേര്‍ത്ത മുന്നണി നേതാക്കളുടെ യോഗത്തിലേയ്ക്ക് കോണ്ഗ്രസ്നേതാക്കളെ ക്ഷണിച്ചിട്ടില്ല. ഇതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
യുപിയിലെ ലോക്സഭാ സീറ്റുകളിലേക്കു സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കൂടിയാലോചനകള്‍ ഉടന്‍ തുടങ്ങും. യുപിയിലെ 80 ലോക്സഭാ സീറ്റുകളില്‍ 15 സീറ്റുകള്‍ നല്കിയാല് വിട്ടുവീഴ്ചയ്ക്കു തയാറാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്.