സന്നിധാനം മുതല്‍ ഇലവുങ്കല്‍ വരെയുളള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ 22 വരെ നീട്ടി
ശബരിമല: സന്നിധാനം മുതല്‍ ഇലവുങ്കല്‍ വരെയുളള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ 22 വരെ നീട്ടി ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. യുവതീപ്രവേശത്തിനെതിരെ ഭക്തര്‍ ശബരിമലയുടെ പലഭാഗങ്ങളിലും സംഘടിച്ചു പ്രതിഷേധം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി വീണ്ടും കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനടയുടെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച 8 പേരെ അറസ്റ്റ് ചെയ്തു. ഈ സാഹചര്യത്തില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ മുന്‍കരുതലായി നിരോധനാജ്ഞയുടെ തല്‍സ്ഥിതി തുടരണമെന്ന് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ എക്സിക്യുട്ടിവ് മജിസ്ട്രേറ്റുമാര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു നീട്ടിയതെന്ന് ഉത്തരവില്‍ പറയുന്നു