വനിതാമതിലിനെതിരെ കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍

കൊച്ചി : വനിതാമതിലിനെതിരെ കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ രംഗത്ത്. സര്‍ക്കാര്‍ പിന്തുണയോടെ വനിത മതിലുമായി ബന്ധപ്പെട്ടു സമൂഹത്തില്‍ ചേരി തിരിവ് ഉണ്ടാക്കുന്നത് ശരിയല്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നവകേരളം സൃഷ്ട്ിക്കുന്നതിനായി പ്രയത്‌നിക്കേണ്ടസമയം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള വിഭാഗീയനീക്കം ഒഴിവാക്കേണ്ടതാണെന്നാണ് കെ.സി.ബി.സി അഭിപ്രായപ്പെടുന്നത്.

സമൂഹത്തില്‍ അനാരോഗ്യകരമായ ചേരിതിരിവ് സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പിന്തുണയോടെ സംഘടിപ്പിക്കുന്ന വനിതാമതില്‍ ഇടയാക്കുമെന്ന ആക്ഷേപമാണ് പ്രധാനമായും കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍മുന്നോട്ട് വെക്കുന്നത്.സമൂഹത്തെ ഭിന്നിപ്പിച്ചുകൊണ്ടല്ല നവോത്ഥാന മൂല്യം ഉയര്‍ത്തേണ്ടതെന്നും കെസിബിസി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കേരളനവോത്ഥാനത്തിന്റെ പിതൃത്വം ഏതെങ്കിലും സമുദായത്തിനോ സംഘടനയോ അവകാശപെടുന്നത് ശരിയല്ല. മതദര്‍ശനങ്ങളും മതപ്രചരണ സംരംഭങ്ങളും കേരളനവോത്ഥാനത്തില്‍ വലിയ പങ്കുവഹിച്ചു. ഒപ്പം അവര്‍ നടത്തിയ സാംസ്‌ക്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഒക്കെ കേരളനവോത്ഥാനത്തില്‍ നിര്‍ണ്ണായകമായി. എന്നാല്‍ നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ വാഴിക്കുകയും നവോത്ഥാനമൂല്യങ്ങളുടെ വക്താക്കളായി ചിലരെ ചിത്രീകരിക്കുകയും ചെയ്യുന്നത് രാഷ്ട്രീയമായി ചില്ലറ ഗുണം ചെയ്യുമെങ്കിലും സര്‍ക്കാരിന്റെ ഈ നീക്കം സമൂഹത്തിന് തെറ്റായ സന്ദേശമാകും നല്‍കുക. രാഷ്ട്രീയലക്ഷ്യം വച്ചുള്ള വിഭാഗീയ നീക്കം ഒഴിവാക്കണമെന്നും കെ.സി.ബി.സി വാര്‍ത്താകുറിപ്പില്‍ ചൂണ്ടികാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *