യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദിച്ചു
കൊച്ചി : കൊച്ചിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദിച്ചു. ആന്റണി ജോണ്‍ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ചത്.
തട്ടിക്കൊണ്ടുപോയി നഗ്നയാക്കിയ ശേഷം കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നെന്ന് ഇയാള്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഒമ്പത് മണിയോടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്.
നഗ്നനാക്കി കെട്ടിയിട്ട് മര്‍ദിച്ചെന്ന് ആന്റണി ജോണ്‍ മൊഴി നല്കി. എറണാകുളം സൗത്ത് പോലീസ് 14ന് കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം