ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ യന്ത്രത്തില്‍ കുടുങ്ങി യുവാവ് മരിച്ചു
തിരുവനന്തപുരം : കൊച്ചുവേളി ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ യന്ത്രത്തില്‍ കുടുങ്ങി യുവാവ് മരിച്ചു.
പേട്ട സ്വദേശി രഞ്ജിത്താണ് യന്ത്രത്തില്‍ കുടുങ്ങി മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു അപകടം. അപകടം നടന്നയുടന്‍ 34 വയസുകാരനായ രഞ്ജിത്തിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. വലിയ തുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.