സ്വപ്‌ന സുരേഷ് ജാമ്യത്തില്‍ പുറത്തിറങ്ങി

തിരുവനന്തപുരം : നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ ജാമ്യം ലഭിച്ച പ്രതി സ്വപ്‌ന സുരേഷ് അട്ടക്കുളങ്ങര വനിത ജയിലില്‍നിന്നും ഇറങ്ങി.

ചൊവ്വാഴ്ച ജാമ്യം ലഭിച്ചങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് മോചനം വൈകാന്‍ കാരണമായത്. ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു .

ഇന്ന് രാവിലെ സ്വപ്‌ന സുരേഷിന്റെ മാതാവ് ജയിലിലെത്തി ജാമ്യ രേഖകള്‍ ജയില്‍ സൂപ്രണ്ടിന് കൈമാറി. തുടര്‍ന്ന് രാവിലെ 11.30ഓടൊണ് സ്വപ്‌ന സുരേഷ് പുറത്തിറങ്ങിയത്. സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്‌ന സുരേഷ് പുറത്തിറങ്ങുന്നത്. മാതാവിന്റെ കൈപിടിച്ചാണ് സ്വപ്‌ന സുരേഷ് ജയിലിന് പുറത്തേക്കിറങ്ങിയത്. തുടര്‍ന്ന് പുറത്ത് സജ്ജമാക്കിയിരുന്ന വാഹനത്തില്‍ കയറി പോവുകയായിരുന്നു.

സ്വപ്‌ന സുരേഷിന്‍രെ പ്രതികരണത്തിനായി മാധ്യമപ്പട തന്നെ പുറത്തുണ്ടായിരുന്നുവെങ്കിലും എന്തെങ്കിലും എന്തെങ്കിലും പറയാനുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് എല്ലാം പിന്നെപ്പറയാം എന്ന മറുപടി മാത്രമാണ് സ്വപ്‌നയില്‍ നിന്നുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *