അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് 4 ചാക്ക് കഞ്ചാവ് പിടിച്ചു; 2 പേര്‍ പിടിയില്‍

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ വാഹനത്തില്‍ നിന്ന് നാല് ചാക്ക് കഞ്ചാവ് എക്‌സൈസ് പിടികൂടി.

ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേക്ക് കൂടുതലായി കഞ്ചാവ് കടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് വാഹന പരിശോധന നടത്തിയത്.

അമിത വേഗത്തിലെത്തിയ കാര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയി. തുടര്‍ന്ന് കാര്‍ ലോറിയിലിടിച്ചു ഭാഗികമായി തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരും ഇറങ്ങിയോടി. സാഹസികമായാണ് എക്‌സൈസ് പ്രതികളെ പിടികൂടിയത്.മഞ്ചേരി സ്വദേശികളായ രഞ്ജിത്, ശിഹാബ് എന്നിവരെ കസ്റ്റഡിയിലെടുത്തു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സതീഷ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ അജിത്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) പി സന്തോഷ് കുമാര്‍, എക്‌സൈസ് പ്രിവിന്റീവ് ഓഫിസര്‍മാരായ എന്‍ സന്തോഷ് എ ജയപ്രകാശന്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജി ഷിജു, എ ഫൈസല്‍ റഹിമാന്‍, ബി ഷൈബു, ആര്‍ സുഭാഷ്, ശരവണന്‍, ആര്‍ രാജേഷ്, ആര്‍ ഉദയന്‍, പി എച്ച് പ്രത്യൂഷ്,  കെ കണ്ണദാസന്‍, ജി അനില്‍കുമാര്‍ എന്നിവര്‍ പരിശോധനാസംഘത്തിലുണ്ടായിരുന്നു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം എം നാസര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതികളെ ചോദ്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You may missed