തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് ജി സുധാകരന്‍

തിരുവനന്തപുരം : അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് ജി സുധാകരന്‍. സി പി എം സെക്രട്ടറിയേറ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതിനിടെ, സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിലെത്തി സുധാകരന്‍ കൂടിക്കാഴ്ച നടത്തി.

സെക്രട്ടറിയേറ്റില്‍ സ്വന്തം ഭാഗം വിശദീകരിക്കുമ്പോഴാണ് വീഴ്ച വരുത്തിയിട്ടില്ലെന്ന് ജി സുധാകരന്‍ പറഞ്ഞത്. യോഗത്തിന് ശേഷം എ കെ ജി സെന്ററില്‍ നിന്ന് പുറത്തുവന്ന അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *