തൊടുപുഴയില്‍ കാര്‍ ഒഴുക്കില്‍പെട്ട് മരിച്ച രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി
ഇടുക്കി: തൊടുപുഴയില്‍ കാര്‍ ഒഴുക്കില്‍പെട്ട് മരിച്ച പെണ്‍കുട്ടിയ്ക്ക് പിന്നാലെ കാറിലുണ്ടായിരുന്ന യുവാവിന്റെ മൃതദേഹവും കണ്ടെത്തി. മരിച്ചത് കൂത്താട്ടുകുളം സ്വദേശിയായ 27കാരനെന്ന് സൂചന .
അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍ നിന്നാണ് ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പെട്ട് ഒലിച്ചുപോയത്. പെണ്‍കുട്ടിയുടെ മൃതദേഹം കണിയാന് തോട്ടില്‍ നിന്നാണ് വീണ്ടെടുത്തത്. തൊടുപുഴ രജിസ്ട്രേഷനിലുള്ള വെള്ള സ്വിഫ്റ്റ് കാര്‍ ആണ് ഒഴുക്കില്‍പ്പെട്ടത്. ശക്തമായ മഴയില്‍ ടൗണില്‍ വെള്ളം കയറി കാര്‍ പുഴയിലേക്ക് ഒഴുകിപ്പോവുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.