ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വ്യോമസേനയും

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് വ്യാപകമായി ഉരുള്‍പൊട്ടലും നാശനഷ്‌ടവുമുണ്ടായ കോട്ടയം ജില്ലയില്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായം.

ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ സാരംഗ്, എം-17 ഹെലികോപ്‌റ്ററുകളുമായി വ്യോമസേന സജ്ജമായിട്ടുണ്ട്. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ സതേണ്‍ എയര്‍ കമാന്റിന്റെ എല്ലാ ബേസുകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്ബില്‍ നിന്നും സൈനിക സഹായത്തിന് പുറപ്പെട്ടിട്ടുണ്ട്.

മീനച്ചിലാര്‍ കരകവിഞ്ഞതോടെ ഈരാറ്റുപേട്ട പട്ടണത്തിലേക്ക് വെള‌ളംകയറിത്തുടങ്ങി. കൂട്ടിക്കല്‍ പ്ളാരപ്പള‌ളിയില്‍ മൂന്നിടത്താണ് ഉരുള്‍പൊട്ടിയത്. ഇതിന് പുറമേ മുണ്ടക്കയം,പൊന്‍കുന്നം, കാഞ്ഞിരപ്പള‌ളി പട്ടണങ്ങളിലും വെള‌ളംകയറി. കൂട്ടിക്കലില്‍ 13 പേരെ ഉരുള്‍പൊട്ടലില്‍ കാണാതായി. ഇതില്‍ മൂന്നുപേ‌ര്‍ മരിച്ചതായി വിവരം ലഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *