പി.വി. ബാലചന്ദ്രന്‍ കോണ്‍ഗ്രസ്​ വിട്ടു; ഇനി സി.പി.എമ്മിലേക്ക്…?

​കല്‍പറ്റ: കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി.വി. ബാലചന്ദ്രന്‍ ​പാര്‍ട്ടി വിട്ടു.

കോണ്‍ഗ്രസിന്‌ ദിശാബോധം നഷ്ടപ്പെട്ടുവെന്നും പാര്‍ട്ടിക്കൊപ്പം ജനങ്ങള്‍ നില്‍ക്കില്ലെന്നും ബാലചന്ദ്രന്‍ പറഞ്ഞു.  വയനാട്​ ഡി.സി.സി മുന്‍ പ്രസിഡന്‍റായിരുന്നു. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എയും മുന്‍ ഡി.സി.സി അധ്യക്ഷനുമായ ഐ.സി ബാലകൃഷ്ണനെതിരെ അഴിമതിയാരോപണവുമായ ബാലചന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടും പി.വി. ബാലചന്ദ്രന്‍ പരസ്യപ്രതികരണം നടത്തിയിരുന്നു. കല്‍പ്പറ്റ സീറ്റ് ജില്ലക്ക് പുറത്തുള്ള നേതാവിന് നല്‍കിയതിലെ എതിര്‍പ്പാണ് അദ്ദേഹം അന്ന് പ്രകടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *