നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശ കറന്‍സിയുമായി ഒരാള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശ കറന്‍സിയുമായി യാത്രക്കാരന്‍ പിടിയില്‍. 42 ലക്ഷത്തിന്റെ സൗദി റിയാലാണ് പിടികൂടിയത്. ഇന്ന് രാവിലെ കൊച്ചിയില്‍ നിന്നും ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്നാണ് സൗദി റിയാല്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ആലുവ സ്വദേശിയായ യാത്രക്കാരന്‍ കസ്റ്റംസിന്റെ പിടിയിലായി. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബയിലേക്ക് പോകാന്‍ എത്തിയപ്പോഴാണ് കറന്‍സി കണ്ടെടുത്തത്. ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് സൗദി റിയാല്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് എവിടെ നിന്നാണ് ഇത്രയധികം വിദേശ കറന്‍സി ലഭിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *