ഒരുമിച്ചിരുന്ന് മദ്യപിച്ച 3 യുവാക്കള്‍ കിണറ്റില്‍ വീണു; ഒരാള്‍ മരിച്ചു

തിരുവനന്തപുരം: ഒരുമിച്ചിരുന്ന് മദ്യപിച്ച മൂന്ന് യുവാക്കള്‍ കിണറ്റില്‍ വീണു. ഒരാള്‍ മരിച്ചു. പൂവാര്‍ അരുമമാനുര്‍കട കോളനിയില്‍ സുരേഷ്(30) ആണ് മരിച്ചത്. കൂടെ കിണറ്റില്‍ വീണ രണ്ടുപേര്‍ രക്ഷപ്പെട്ടു.

ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് മൂവരും വീണത്. തെങ്കറക്കോണം സ്വദേശികളായ അരുണ്‍ സിംഗ്, മഹേഷ്, സുരേഷ് എന്നിവരാണ് ഒരുമിച്ചിരുന്ന് മദ്യപിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം നടന്നത്.

നെയ്യാറ്റിന്‍കരയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സാണ് കിണറ്റില്‍ നിന്ന് മൃതദേഹം കരയ്‌ക്കെടുത്തത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്. രക്ഷപ്പെട്ട രണ്ടുപേരെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  കസ്റ്റഡിയിലെടുത്ത രണ്ട് പേരും മദ്യലഹരിയിലായതിനാല്‍ സംഭവത്തിന്റെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed