കഴക്കൂട്ടം- കാരോട് ബൈപ്പാസ്: അനിശ്ചിതകാല സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ബൈപ്പാസിലെ ടോള്‍ പിരിവിനെതിരെ 47 ദിവസമായി നടന്നു വരികയായിരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു.
സിപിഎം, സിപിഐ, കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു അനിശ്ചിതകാലസമരം.
അനിശ്ചിതകാല സമരം 47 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് മന്ത്രി വി ശിവന്‍കുട്ടി സമവായ ചര്‍ച്ച വിളിച്ചുചേര്‍ത്തത്. ചര്‍ച്ചയില്‍ സമരം നടത്തുന്ന എല്‍ഡിഎഫ് യുഡിഎഫ് നേതാക്കളും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു.