കോളേജില്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി; സഹപാഠി കസ്റ്റഡിയില്‍

പാലാ: സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കൊലപ്പെടുത്തി. വൈക്കം കളപ്പുരയ്ക്കലില്‍ നിതിനമോളാണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. അഭിഷേകിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ഇരുവരും ഫുഡ് ടെക്നോളജി വിദ്യര്‍ഥികളാണ്. ബിരുദ പരീക്ഷ കഴിഞ്ഞതിന് പിന്നാലെയാണ് സംഭവം. ക്യാംപസിന്റെ അകത്തേക്കുള്ള വഴിയില്‍ വച്ചാണ് അഭിഷേക് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *