കോവിഷീല്‍ഡ് വാക്സിന് ‘അംഗീകൃത വാക്സിന്’ ആയി ഓസ്ട്രേലിയ അംഗീകരിച്ചു
ന്യൂഡല്‍ഹി: സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്സിന് ഓസ്ട്രേലിയ അംഗീകരിച്ചു.
ആസ്ട്രാസെനെക്ക വാക്സിന്റെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡിനെ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള ‘അംഗീകൃത വാക്സിന്’ ആയി ഓസ്ട്രേലിയ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
ഓസ്ട്രേലിയയിലെ തെറാപ്പിറ്റിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന് (ടിജിഎ) ഇന്ത്യയുടെ കോവിഷീല്‍ഡ്, ചൈനയുടെ കൊറോണവാക് (സിനോവാക്) വാക്സിന് സുരക്ഷാ ഡാറ്റ വിലയിരുത്തിയ ശേഷം ‘അംഗീകൃത വാക്സിനുകള്‍’ ആയി പട്ടികപ്പെടുത്തി.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും നിരവധി മന്ത്രിമാരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍, കോവ്ഷീല്‍ഡും ചൈനീസ് വാക്സിന് കൊറോണവാക്കും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഉചിതമായ പ്രതിരോധ കുത്തിവയ്പ്പായി നിര്‍ദ്ദേശിക്കപ്പെടും.