കെ പി സി സിക്കു കീഴിലുള്ള സ്ഥാപനങ്ങളുടെ നേതൃസ്ഥാനങ്ങളില്‍ നിന്ന് ചെന്നിത്തല രാജിവച്ചു

തിരുവനന്തപുരം: കെ പി സി സിക്കു കീഴിലുള്ള സ്ഥാപനങ്ങളുടെ നേതൃസ്ഥാനങ്ങളില്‍ നിന്ന് ചെന്നിത്തല രാജിവച്ചു . ജയ് ഹിന്ദ് ചാനല്‍ പ്രസിഡന്റ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനങ്ങളാണ്‌ രമേശ് ചെന്നിത്തല രാജിവവച്ചത്‌.

കെ കരുണാകരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഒഴിഞ്ഞിട്ടുണ്ട്. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായതിന് പിന്നാലെയാണ് ചെന്നിത്തലയുടെ രാജി.

കെപിസിസി പ്രസിഡന്റായതുമുതല്‍ രമേശ് ചെന്നിത്തലയാണ് ഇതിന്റെ നേതൃസ്ഥാനത്ത് ഇരുന്നത്. വിഎം സുധീരനും മുല്ലപ്പള്ളിയും അധ്യക്ഷസ്ഥാനത്ത് ഇരുന്നപ്പോഴും ഇതിന്റെ ചുമതല വഹിച്ചത് രമേശ് ചെന്നിത്തലയായിരുന്നു. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായതിന് പിന്നാലെയാണ് രമേശിന്റെ രാജി. കെപിസിസി പ്രസിഡന്റുമാരാണ് ഈ സ്ഥാനത്ത് തുടരേണ്ടതെന്നും ചെന്നിത്തല പറയുന്നു.

എന്നാല്‍ ചെന്നിത്തലയുടെ രാജി സ്വീകരിച്ചിട്ടില്ലെന്ന് കെ പി സി സി നേതൃത്വം അറിയിച്ചു. കെ പി സി സിക്കു കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളിലും സ്വകാര്യ ഏജന്‍സിയെ കൊണ്ട് ഓഡിറ്റ് നടത്താന്‍ നേതൃത്വം തീരുമാനിച്ചു. ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ കണക്കുകളും പരിശോധിക്കാനാണ് കെ പി സി സി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *