കര്‍ഷകര്‍ ഡല്‍ഹിയുടെ കഴുത്ത് ഞെരിക്കുന്നു : സുപ്രീം കോടതി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദീര്‍ഘ നാളായി തുടരുന്ന കര്‍ഷക സമരത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ സുപ്രീം കോടതി. ‘കര്‍ഷകര്‍ ഡല്‍ഹിയുടെ കഴുത്ത് ഞെരിക്കുകയാണെന്ന് ‘കോടതി വിമര്‍ശിച്ചു.

ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിരീക്ഷണം . ജന്തര്‍ മന്തറില്‍ സത്യാ​ഗ്രഹം നടത്താന്‍ അനുമതി തേടി കോടതിയെ സമീപിച്ച കിസാന്‍ മഹാപഞ്ചായത്തിന്‍റെ ഹരജി പരിഗണിക്കവെയായിരുന്നു കോടതി രൂക്ഷ വിമര്‍ശനം നടത്തിയത് .

പ്രക്ഷോഭത്തിന്റെ പേരില്‍ തലസ്ഥാനത്തെ ദേശീയ പാതകള്‍ ഉപരോധിക്കുന്നതും ​ഗതാ​ഗതം തടസപ്പെടുത്തുന്നതും ശരിയല്ല. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോടതികളില്‍ ഹരജികള്‍ നല്‍കിയിട്ടും സമരം തുടരുന്നത് എന്തിനാണെന്നും സുപ്രീം കോടതി ആരാഞ്ഞു . നിങ്ങള്‍ക്ക് കോടതികളില്‍ വിശ്വാസമുണ്ടെങ്കില്‍ സമരം നടത്തുന്നതിന് പകരം അടിയന്തരമായി വാദം നടത്താനുള്ള ശ്രമം നടത്തുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി .

കൂടാതെ ജുഡിഷ്യല്‍ സംവിധാനത്തിനെതിരെയുള്ള സമരമാണോയെന്നും കര്‍ഷകരോട് കോടതി ആരാഞ്ഞു . സുപ്രധാന കാര്യങ്ങള്‍ വ്യക്തമാക്കി തിങ്കളാഴ്ചയോടെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. അതെ സമയം പ്രക്ഷോഭത്തിന്‍റെ ഭാഗമാണ് വഴിതടയല്‍ സമരമെന്ന് കിസാന്‍ മഹാപഞ്ചായത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അജയ് ചൗധരി കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *