ഇന്ത്യക്കാര്‍ക്ക് യു.കെയില്‍ ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ക്വാറന്റീന് പിന്‍വലിക്കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് വാക്സിനെടുത്ത ശേഷം വരുന്നവര്‍ക്ക് യു.കെയില്‍ 10 ദിവസം ക്വാറന്റീന് നിര്‍ബന്ധമാക്കിയ നടപടി വിവേചനപരമാണെന്ന് കേന്ദ്ര സര്‍ക്കാര്‍.
ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച വാക്സിന് ഉപയോഗത്തിലുള്ള രാജ്യമാണ് ഇത്തരം നടപടിയെടുക്കുന്നത്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ യു.കെയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്ക് ഇന്ത്യയും സമാന നിബന്ധനയേര്പ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി.
കോവിഷീല്‍ഡ് വാക്സിനുമായി ബന്ധപ്പെട്ടാണ് പ്രശ്നമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അഞ്ച് ദശലക്ഷം ഡോസ് വാക്സിന് യു.കെയുടെ അഭ്യര്‍ഥന പ്രകാരം ഇന്ത്യ നല്‍കിയിട്ടുണ്ട്. ഇത് അവരുടെ ആരോഗ്യ സംവിധാനം ഉപയോഗിച്ചിട്ടുമുണ്ട്. കോവിഷീല്‍ഡിന് അംഗീകാരം നല്‍കാത്തത് തീര്‍ത്തും വിവേചനപരമാണ്. യു.കെ അധികൃതര്‍ക്ക് മുന്നില്‍ വിഷയം ഉയര്‍ത്തിയിട്ടുണ്ട്. വിഷയം എത്രയും വേഗം പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.