കാശ്‌മീരില്‍ സൈനിക ഹെലികോപ്‌റ്റര്‍‌ തകര്‍ന്നുവീണു

ജമ്മു: കാശ്‌മീരിലെ ഉദ്ദംപൂരില്‍ പട്‌നിടോപ് ഏരിയയില്‍ സൈനിക ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണ് രണ്ടു പൈലറ്റുമാരും മരിച്ചു.

മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. കടുത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് ഹെലികോപ്‌റ്ററിന് നിര്‍ബന്ധിത ലാന്‍ഡിംഗ് നടത്തേണ്ടി വന്നെന്നും അതിനിടെ തകര്‍ന്നെന്നും സൈന്യം അറിയിച്ചു.

അപകടമുണ്ടായ ഉടന്‍ നാട്ടുകാരും ജമ്മു പൊലീസും പിന്നാലെ സൈന്യവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. . ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന പൈലറ്റിനെയും കോ പൈലറ്റിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കനത്ത മഞ്ഞില്‍ കാഴ്‌ച തടസപ്പെട്ടാണ് ഹെലികോപ്‌റ്റര്‍ ഇടിച്ചിറക്കിയതെന്നാണ് വിവരം. പരിശീലന പറക്കലിനിടെയാണ് ചീറ്റ ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണതെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഓഗസ്‌റ്റ് മൂന്നിന് കത്വയില്‍ രഞ്ജിത് സാഗര്‍ ഡാം തടാകത്തിലേക്ക് ഒരു ഹെലികോപ്‌റ്റര്‍ വീണിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *