മതേതരത്വം വെല്ലുവിളി നേരിടുമ്ബോള്‍ നോക്കി നില്‍ക്കുകയല്ല ചെയ്യേണ്ടത്: കെ സുധാകരന്‍

കാസര്‍കോട്: സര്‍ക്കാരിന് രാഷ്ട്രീയ അജണ്ടയുണ്ടെന്നും സംസ്ഥാനം മതേതരത്വം വെല്ലുവിളി നേരിടുമ്ബോള്‍ നോക്കി നില്‍ക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

സര്‍വ്വകക്ഷി യോഗം വിളിക്കേണ്ടെന്ന സിപിഐ സംസ്ഥാന പ്രസിഡന്റ് കാനം രാജേന്ദ്രന്റെ അഭിപ്രായം ലജ്ജാകരമാണ്. കാനം രാജേന്ദ്രന്‍ അങ്ങനെ പറഞ്ഞതില്‍ അത്ഭുതമില്ല.

കാര്യങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുന്നില്ലെങ്കില്‍ കരുത്തുള്ള രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിലുണ്ട്. മന്ത്രി വി എന്‍ വാസവന്‍ ഒരു വിഭാഗത്തെ മാത്രം കണ്ടത് ശരിയായില്ലെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പിനെ മന്ത്രി പോയി നേരില്‍ക്കണ്ടതിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ വിമര്‍ശനം.

മറ്റേത് സര്‍ക്കാര്‍ ആണെങ്കിലും സര്‍വകക്ഷി യോഗം വിളിക്കുമായിരുന്നു. മതസൗഹാര്‍ദ്ദം കേരളത്തില്‍ തകരുകയാണ്. കൈവിട്ട് പോയ ശേഷം നടപടികള്‍ സ്വീകരിച്ചിട്ട് കാര്യമില്ല. എന്നാല്‍, മുഖ്യമന്ത്രി നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നതെന്നും കെ സുധാകന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *