സര്‍വകലാശാലകള്‍ അക്കാദമിക് മികവ് വര്‍ധിപ്പിക്കണമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: സര്‍വകലാശാല ഭരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വേണ്ടി അക്കാദമിക് മികവ് വര്‍ധിപ്പിക്കാനും കൂടുതല്‍ കാര്യക്ഷമമായി സര്‍വകലാശാല ഭരണം മാറ്റാന്‍ വേണ്ടി നടപടികള്‍ ലഘൂകരിക്കാന്‍ ശ്രദ്ധിക്കണമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
വൈസ് ചാന്‍സിലര്‍മാരുമായുള്ള ഓണ്‍ലൈന്‍ സമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത് .
വൈജ്ഞാനിക, ഗവേഷണ പങ്കാളിത്തം സര്‍വകലാശാലകള്‍ തമ്മില്‍ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും അതിനുളള പുതിയ അവസരങ്ങള്‍ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നൂതന ഗവേഷണത്തിലും കണ്ടെത്തലുകളിലും നിരന്തരമായ പ്രവര്‍ത്തനമികവിലും അധിഷ്ഠിതമായ പ്രവര്‍ത്തനം സര്‍വകലാശാലകളില്‍ അനിവാര്യമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.