സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ അ​ക്കാ​ദ​മി​ക് മി​ക​വ് വ​ര്‍​ധി​പ്പി​ക്ക​ണമെന്ന് ഗ​വ​ര്‍​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​വ​ക​ലാ​ശാ​ല ഭ​ര​ണം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാന്‍ വേണ്ടി അ​ക്കാ​ദ​മി​ക് മി​ക​വ് വ​ര്‍​ധി​പ്പി​ക്കാ​നും കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി സ​ര്‍​വ​ക​ലാ​ശാ​ല ഭ​ര​ണം മാറ്റാന്‍ വേ​ണ്ടി ന​ട​പ​ടി​ക​ള്‍ ല​ഘൂ​ക​രി​ക്കാന്‍ ​ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍.

വൈ​സ് ചാ​ന്‍​സി​ല​ര്‍​മാ​രു​മാ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഗ​വ​ര്‍​ണ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് .

വൈ​ജ്ഞാ​നി​ക, ഗ​വേ​ഷ​ണ പ​ങ്കാ​ളി​ത്തം സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ത​മ്മി​ല്‍ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള മാ​ര്‍​ഗ​ങ്ങള്‍ കണ്ടെത്തണമെന്നും അ​തി​നു​ള​ള പു​തി​യ അ​വ​സ​ര​ങ്ങ​ള്‍ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നൂ​ത​ന ഗ​വേ​ഷ​ണ​ത്തി​ലും ക​ണ്ടെ​ത്ത​ലു​ക​ളി​ലും നി​ര​ന്ത​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​മി​ക​വി​ലും അ​ധി​ഷ്ഠി​ത​മാ​യ പ്ര​വ​ര്‍​ത്ത​നം സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും ഗ​വ​ര്‍​ണ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *