വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചു: മന്ത്രി ആര്‍. ബിന്ദുവിന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: പ്രൊഫസര്‍ എന്ന ഇല്ലാത്ത പേര് വച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചെന്ന ഹര്‍ജിയില്‍ ആര്‍. ബിന്ദുവിന് ഹൈക്കോടതി നോട്ടീസ്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നിന്നാണ് ആര്‍. ബിന്ദു തെരഞ്ഞെടുക്കപ്പെട്ടത്. ഇത് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ഇരിങ്ങാലകുടയിലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ആര്‍. ബിന്ദുവിന്‍റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധം ‘പ്രഫസര്‍’ പദം പേരിനുമുന്‍പ് ബോധപൂര്‍വം ഉപയോഗിച്ചാണ് ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ചൂണ്ടിക്കാട്ടിയാണ് കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടന്‍ ഹരജി നല്‍കിയത്