വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചു: മന്ത്രി ആര്‍. ബിന്ദുവിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: പ്രൊഫസര്‍ എന്ന ഇല്ലാത്ത പേര് വച്ച്‌ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചെന്ന ഹര്‍ജിയില്‍ ആര്‍. ബിന്ദുവിന് ഹൈക്കോടതി നോട്ടീസ്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നിന്നാണ് ആര്‍. ബിന്ദു തെരഞ്ഞെടുക്കപ്പെട്ടത്​. ഇത് റദ്ദാക്കണ​മെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ഇരിങ്ങാലകുട‍യിലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ആര്‍. ബിന്ദുവിന്‍റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധം ‘പ്രഫസര്‍’ പദം പേരിനുമുന്‍പ് ബോധപൂര്‍വം ഉപയോഗിച്ചാണ്​ ബിന്ദു തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്തിയതെന്നും ഇത്​ തെരഞ്ഞെടുപ്പ്​ ക്രമക്കേടാണെന്നും ചൂണ്ടിക്കാട്ടിയാണ്​ കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടന്‍​ ഹരജി നല്‍കിയത്​

Leave a Reply

Your email address will not be published. Required fields are marked *