വധുവിനെ മോഡലാക്കിയുള്ള സ്വര്‍ണ പരസ്യം ഒഴിവാക്കണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: വധുവിനെ മോഡലാക്കിയുള്ള പരസ്യം ജ്വല്ലറികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

പരസ്യങ്ങള്‍ ജനങ്ങളെ സ്വാധീനിക്കും. സ്വര്‍ണാഭരണത്തെ വധുവുമായി മാത്രം ബന്ധപ്പെടുത്തരുത്. വധുവിന് പകരം പരസ്യത്തില്‍ വീട്ടമ്മമാരുടെയോ കുട്ടികളുടെയോ ചിത്രം ഉപയോഗിക്കാമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കവേയാണ് ഗവര്‍ണറുടെ പ്രതികരണം.

സര്‍വകലാശാലകളിലെ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. വിവാഹം കഴിക്കുമ്ബോള്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വിദ്യാര്‍ഥികളില്‍ നിന്ന് എഴുതിവാങ്ങിയ ശേഷമാണ് ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചത്. ഈ സത്യവാങ്മൂലം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ചടങ്ങില്‍വെച്ച്‌ ഔദ്യോഗികമായി ഗവര്‍ണര്‍ക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *