കര്‍ഷക പ്രതിഷേധ സമരം ജന്ദര്‍ മന്ദറിലേക്ക് മാറ്റാന്‍ കര്‍ഷകര്‍
ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ സമരവേദി ജന്ദര്‍ മന്ദറിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.
ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് തികായത്ത് ജന്ദര്‍ മന്ദറിലെത്തി. കര്‍ഷകര്‍ മൈതാനത്ത് പാര്‍ലമെന്റ് സമ്മേളനം നടത്തുമെന്ന് തികായത് നേരത്തെ പറഞ്ഞിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ കര്‍ഷക സമരത്തെ നേരിടാന്‍ സിംഗു, തിക്രി അതിര്‍ത്തികളില്‍ വന്‍ പോലീസ് സേനയെ ആണ് വിന്യസിച്ചിരിക്കുന്നത്.
രാവിലെ 11 മണുതല് വൈകിട്ട് അഞ്ച് വരെയാണ് സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. സംയുക്ത കിസാര്‍ മോര്‍ച്ചയില്‍ നിന്ന് 200 പേര്‍ക്കും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയില്‍ നിന്ന് 11 പേര്‍ക്കുമാണ് പ്രതിഷേധിക്കാന്‍ അനുമതി. കര്ഷകരാണെന്നതിന്റെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച ശേഷമാണ് പ്രതിഷേധക്കാരെ പോലീസ് അതിര്‍ത്തിയില്‍ നിന്ന് കടത്തിവിടുന്നത്.