മുഖ്യമന്ത്രി യാതൊരു ജാള്യതയുമില്ലാതെ മന്ത്രിയെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കുണ്ടറ പീഡന പരാതിയില്‍ മുഖ്യമന്ത്രിയാതൊരു ജാള്യതയുമില്ലാതെ മന്ത്രിയെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ഇതാേണാ സി.പി.എം ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീപക്ഷം, വനിതാ മതിലും നേവാത്ഥാനാ കേരളവും ഉയര്‍ത്തിപ്പിടിക്കുന്ന സി.പി.എമ്മും ഇടതുപക്ഷവും ഇങ്ങനെയാണോ അവരെ ചേര്‍ത്തുനിര്‍ത്തുന്നത്, ഇങ്ങനെയാണോ അവര്‍ക്ക് ധൈര്യം കൊടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി യാതൊരു ജാള്യതയുമില്ലാതെ മന്ത്രിയെ സംരക്ഷിക്കാനെടുത്തുന്ന നിലപാട് സ്ത്രീ വിരുദ്ധമാണ്. ഇനി എവിടെ സ്ത്രീ പീഡനമുണ്ടായാലും പോലീസ് കേസെടുത്തില്ലെങ്കില്‍ അവരെ എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും. രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കാനുള്ളതാണോ സ്ത്രീ പീഡന കേസുകളെന്നും സതീശന്‍ ആരോപിച്ചു.

പോലീസ് മന്ത്രിയെ സഹായിക്കാന്‍ വേണ്ടി ഒത്തുകളിക്കുകയാണെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍ പറഞ്ഞു. പോലീസിനു വീഴ്ചയുണ്ടായോ എന്ന പ്രശ്‌നം ഒരു മിനിറ്റുകൊണ്ട് അറിയേണ്ട സ്ഥാനത്താണ് മുഖ്യമന്ത്രി അന്വേഷിക്കാനാണ് ഡി.ജി.പിയെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *