ഇന്ധനവില വര്‍ധന: മഹിളാകോണ്‍ഗ്രസ് അടുപ്പ്കൂട്ടി സമരം നടത്തി
തിരുവനന്തപുരം: ജനജീവിതം ദുരിതമാക്കി കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനവിനെതിരെ മഹിളാ കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദിയന്‍ കുളങ്ങര ജംഗ്ഷനില്‍ അടുപ്പു കൂട്ടി സമരം സംഘടിപ്പിച്ചു. സമരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ബെല്‍സി ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എസ്. ഉഷാകുമാരി, ജില്ലാ ഭാരവാഹികളായ പുഷ്പ ലീല, മിനി, ഇന്ദിര, തുഷാര, രതിക. എസ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വട്ടവിള വിജയന്, എം.ആര്. സൈമണ്‍, ഉദിയന്‍കുളങ്ങര ഗോപാലകൃഷ്ണന് നായര്‍, ജോസ് ഫ്രാങ്ക്ലിന്, സുമകുമാരി, കൊറ്റാമം വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.