ഖാദി ഓണം – ബക്രീദ് മേള ആരംഭിച്ചു

തിരുവനന്തപുരം: ഗവണ്‍മെന്റ് സ്‌പെഷ്യല്‍ റിബേറ്റോടെ ഖാദി ഓണം- ബക്രീദ് മേള ആരംഭിച്ചു. കേരള സര്‍വോദയ സംഘത്തിന്റെ നേതൃത്വത്തിലാണ് ആഗസ്റ്റ്20വരെ മേള നടത്തുന്നത്. ഖാദി ഗ്രാമോദ്യോഗ് ഭവനില്‍ നടന്ന പരിപാടി മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്തു.

ആദ്യവില്പന ജി.ശേഖരന്‍ നായര്‍ സ്വീകരിച്ചു. സംഘം ജനറല്‍ സെക്രട്ടറി തോമസ് കരിയംപള്ളി സ്വാഗതവും ഭവന്‍ മാനേജര്‍ ആര്‍.സതീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *