പ്രധാന പാതയോരങ്ങളില്‍ നിന്നും മദ്യവില്‍പ്പനശാലകള്‍ ഒഴിവാക്കണം:ഹൈക്കോടതി

കൊച്ചി: മദ്യ വില്‍പ്പന ശാലകള്‍ ആള്‍ തിരക്കില്ലാത്ത പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട് എന്നും ഹൈക്കോടതി വ്യക്തമാക്കി.

ബിവറേജ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകളിലെ തിരക്കിന് എതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം മദ്യവില്‍പ്പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

ബാറുകളില്‍ മദ്യവില്‍പന പുനരാരംഭിച്ച സാഹചര്യത്തില്‍ ബവ്‌കോ ഔട്ട്‌ ലെറ്റുകളിലെ തിരക്ക് കുറയുമെന്നും സര്‍ക്കാര്‍മദ്യ വില്‍പ്പനയ്ക്ക് ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനം ആരംഭിച്ചതായും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may missed