‘ചതുര്‍മുഖം’ തിയറ്ററുകളില്‍ നിന്നും പിന്‍വലിച്ചു

മഞ്ജു വാര്യര്‍ നായികയായെത്തിയ ‘ചതുര്‍മുഖം’ തിയറ്ററുകളില്‍ നിന്നും പിന്‍വലിച്ചു.

കൊറോണയുടെ രണ്ടാം അതിവ്യാപനം രൂക്ഷമായതോടെയാണ് സിനിമ തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചത്. മഞ്ജു വാര്യരാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും.

സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുക, സുരക്ഷിതരായിരിക്കുകയെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *