സി.ഐ.എസ്.സി.ഇ 10,12 ക്ലാസുകളിലെ പരീക്ഷ മാറ്റിവെച്ചു
ന്യൂഡല്‍ഹി: കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.എസ്.സി (12ാം ക്ലാസ്) പരീക്ഷകള്‍ മാറ്റിവെച്ചു. ഈ പരീക്ഷകളുടെ ചുമതലയുള്ള കൗണ്‍സില്‍ ഫൊര്‍ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് (സി.ഐ.എസ്.സി.ഇ) അറിയിച്ചതാണ് ഇത്. പുതിയ തീയതി ജൂണ്‍ ആദ്യവാരം പ്രഖ്യാപിക്കും.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.എസ്.സി (12ാം ക്ലാസ്) പരീക്ഷകള്‍ മാറ്റിെവച്ചു എന്നാണ് അറിയിപ്പ്. മേയ് നാല് മുതല്‍ ജൂണ്‍ ഏഴ് വരെയായിരുന്നു ഐ.സി.എസ്.ഇ പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്. ഏപ്രില്‍ എട്ട് മുതല്‍ ജൂണ്‍ 18 വരെയായിരുന്നു ഐ.എസ്.സി പരീക്ഷകള്‍.