രാമസ്വാമി കോണ്‍ഗ്രസ് വിട്ടു
പാലക്കാട്: യു.ഡി.എഫ് പാലക്കാട് ജില്ലാ മുന്‍ ചെയര്‍മാനും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവുമായ എ. രാമസ്വാമി കോണ്‍ഗ്രസ് വിട്ടു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തുടര്‍ച്ചയായ അവഗണനയില്‍ മനം മടുത്താണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന് രാമസ്വാമി പറഞ്ഞു. എല്‍.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് രാമസ്വാമി പറഞ്ഞു.