നരേന്ദ്ര മോദി 24 മണിക്കൂറും നുണപറയുകയാണ് : രാഹുല്‍ ഗാന്ധി
ഗുവാഹത്തി: അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അസമില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള പൊതുസമ്മേളനത്തിനിടെയാണ് രാഹുല്‍ മോദിയെ പരിഹസിച്ചത്.
”ഞാന്‍ ഇവിടെ നുണ പറയാന്‍ വന്നതല്ല. കാരണം എന്റെ പേര് നരേന്ദ്ര മോദിയെന്നല്ല. നിങ്ങള്‍ക്ക് അസമിലെ കര്‍ഷകരെക്കുറിച്ചോ മറ്റെന്തിനെയും കുറിച്ചോ നുണ കേള്‍ക്കണമെങ്കില്‍ ടി.വി ഓണ്‍ ചെയ്താല്‍ മതി. അദ്ദേഹം ഇന്ത്യയോട് 24 മണിക്കൂറും നുണപറയുകയാണ്” -രാഹുല്‍ കുറ്റപ്പെടുത്തി .
തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി കാമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കുകയും ഭക്തരോട് സംസാരിക്കുകയും ചെയ്തു. അതെ സമയം കേരളത്തില്‍ നിന്നും മടങ്ങുന്ന പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച അസമിലെത്തും.