നരേന്ദ്ര​ മോദി​ 24 മണിക്കൂറും നുണപറയുകയാണ് : രാഹുല്‍ ഗാന്ധി

ഗുവാഹത്തി: അസമിലെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. അസമില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെയുള്ള പൊതുസമ്മേളനത്തിനിടെയാണ്​ രാഹുല്‍ മോദിയെ പരിഹസിച്ചത്​.

”ഞാന്‍ ഇവിടെ നുണ പറയാന്‍ വന്നതല്ല. കാരണം എന്‍റെ പേര്​ നരേന്ദ്ര മോദിയെന്നല്ല. നിങ്ങള്‍ക്ക്​ അസമിലെ കര്‍ഷകരെക്കുറിച്ചോ മറ്റെന്തിനെയും കുറിച്ചോ നുണ കേള്‍ക്കണമെങ്കില്‍ ടി.വി ഓണ്‍ ചെയ്​താല്‍ മതി. അദ്ദേഹം ഇ​ന്ത്യയോട്​ 24 മണിക്കൂറും നുണപറയുകയാണ്​” -രാഹുല്‍ കുറ്റപ്പെടുത്തി .

തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി കാമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കുകയും ഭക്തരോട്​ സംസാരിക്കുകയും ചെയ്തു. അതെ സമയം കേരളത്തില്‍ നിന്നും മടങ്ങുന്ന പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച അസമിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *