വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കാര്യമാക്കുന്നില്ല: രാഹുല്‍ ഗാന്ധി

മാനന്തവാടി: ആശയപരമായ സംവാദങ്ങള്‍ക്കാണ് എന്നും പ്രാധാന്യം നല്‍കുന്നതെന്നും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കാര്യമാക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി എം.പി. ആശയപരമായ സംവാദങ്ങള്‍ക്ക് വേദിയുണ്ടാകണമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. മാനന്തവാടിയിലെ റോഡ് ഷോയ്ക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവര്‍ക്കും സംസാരിക്കാനുള്ള അവസരം വേണം. ഏറ്റവും ഒടുവില്‍ വ്യക്തിബന്ധങ്ങള്‍ നിലനില്‍ക്കണം. ആക്ഷേപങ്ങളും സംവാദങ്ങളും വ്യക്തിപരമാകരുത്. ആശയപരമായി വിയോജിപ്പുണ്ടെങ്കിലും ഡി.വൈ.എഫ്.ഐക്കാര്‍ സഹോദരങ്ങളാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

എല്‍.ഡി.എഫ് സര്‍ക്കാറിന് അവസരം ലഭിച്ചിട്ടും വയനാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ആശയ പോരാട്ടങ്ങള്‍ക്കപ്പുറം വയനാടിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള തെരഞ്ഞെടുപ്പായി ഈ സമയത്തെ കാണണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *