കൃപേഷ്-ശരത് ലാല്‍ കൊലപാതകം: കുടുംബാംഗങ്ങള്‍ക്ക് എന്തു വിലകൊടുത്തും നീതി വാങ്ങിക്കൊടുക്കുമെന്ന് ഉമ്മന്‍ ചാണ്ടി
കല്യോട്ട്: കല്യോട്ട് ദാരുണമായി കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് എന്തു വിലകൊടുത്തും നീതി വാങ്ങിക്കൊടുക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൃപേഷ്-ശരത് ലാല്‍ രണ്ടാം രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് കല്യോട്ട് നടന്ന സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെയ്യാത്ത കുറ്റത്തിന് സി.പി.എം വധശിക്ഷ വിധിച്ച ശരത് ലാലും കൃപേഷും കേരളത്തിെന്റയാകെ നൊമ്ബരമാണ്. കൊലപാതകത്തേക്കാളും ക്രൂരമായിരുന്നു അതിനെ ന്യായീകരിക്കുകയും പ്രതികള്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്ത സര്‍ക്കാറിെന്റ നടപടി. ഹൈകോടതിയിലും സുപ്രീം കോടതിയിലും കേസ് തോറ്റ സര്‍ക്കാര്‍ പിന്നെയും സി.ബി.ഐ അന്വേഷണത്തോട് നിസ്സഹകരിച്ചു. ഈ കേസില്‍ സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. ഇതിന് ഇടതുസര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.