ഡി.വൈ.എഫ്.ഐ ബ്രോക്കര്‍ പണി നിര്‍ത്തണമെന്ന് ഷാഫി പറമ്ബില്‍

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ ബ്രോക്കര്‍ പണി നിര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ എം.എല്‍.എ.

ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചക്കിരിക്കാന്‍ പിണറായി സര്‍ക്കാറിന് ഭയമാണെന്ന് ഷാഫി പറമ്ബില്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും ചര്‍ച്ച നടത്തുന്നതിന് പകരം ഉദ്യോഗാര്‍ഥികളുമായി ഡി.വൈ.എഫ്.ഐ ചര്‍ച്ച നടത്തുന്നതിനെയാണ് ഷാഫി വിമര്‍ശിച്ചത്.

ഡി.വൈ.എഫ്.ഐ സര്‍ക്കാറിന്‍റെ നിയമനം നടത്തുന്ന ഏജന്‍സിയാണോ എന്നും ഷാഫി പറമ്ബില്‍ ചോദിച്ചു. ആര്‍ജവമുള്ള മന്ത്രിമാരുണ്ടെങ്കില്‍ ഉദ്യോഗാര്‍ഥികളെ ചര്‍ച്ചക്ക് വിളിക്കട്ടെ എന്ന് ഷാഫി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You may missed