തോമസ് ഐസക്കിന് ബുദ്ധിഭ്രമം സംഭവിച്ചോ എന്നു സംശയം: വി. മുരളീധരന്
ന്യൂഡല്‍ഹി: ഉപ്പ് തിന്നെന്ന് അറിയുന്നതുകൊണ്ടും വെള്ളം കുടിക്കേണ്ടിവരുമെന്ന് ഉറപ്പുള്ളതുകൊണ്ടുമാണോ മന്ത്രി തോമസ് ഐസക്ക് സി.എ.ജി റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നതെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്. തോമസ് ഐസക്കിന് ബുദ്ധിഭ്രമം സംഭവിച്ചോ എന്നാണ് സംശയമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കിഫ്ബിക്കെതിരെ ആര്‍എസ്എസ് ഗൂഢാലോചനയുള്ളതായി മന്ത്രി തോമസ് ഐസക്കിന് തെളിവുണ്ടെങ്കില്‍ ക്രൈംബ്രാഞ്ചോ വിജിലന്‍സോ അന്വേഷിക്കട്ടെ. ആര്‍എസ്എസിന് കിഫ്ബി അന്വേഷിക്കാന്‍ പ്രത്യേക സംവിധാനമുള്ളതായി അറിയില്ല. ഐസക്കിന് അറിയുമെങ്കില്‍ അക്കാര്യങ്ങളെല്ലാം പുറത്തു വിടട്ടെയെന്നും മന്ത്രി പറഞ്ഞു
കള്ളക്കളി പുറത്തുവരുമെന്നതിനാലാണ് സിഎജി. അന്വേഷണത്തെ എതിര്‍ക്കുന്നത്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടപ്പോള്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി. കിഫ്ബിക്കെതിരേ ഗുരുതര ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രി തോമസ് ഐസക്ക് കുടുങ്ങുമെന്ന് കരുതിയിട്ടാണോ മുഖ്യമന്ത്രി കേന്ദ്ര അന്വേഷണത്തിന് കത്ത് എഴുതാത്തതെന്നും വി. മുരളീധരന് ചോദിച്ചു
കിഫ്ബിയിലടക്കം നടന്ന തട്ടിപ്പുകള്‍ പുറത്തുവരാതിരിക്കാനും കള്ളപ്പണക്കാരെ സംരക്ഷിക്കാനുമാണ് സിപിഎം കേന്ദ്രവിരുദ്ധ സമരവുമായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു