കോതമംഗലം പള്ളി: യാക്കോബായ വിശ്വസികളുടെ ഹര്‍ജി പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റി

എറണാകുളം: കോതമംഗലം പള്ളി കേസിലെ യാക്കോബായ വിശ്വസികളുടെ ഹര്‍ജി കോടതി ഒരാഴ്‍ച കഴിഞ്ഞ് പരിഗണിക്കും. എറണാകുളം ജില്ലാ കലക്ടറെ പളളി ഏറ്റെടുക്കാന്‍ ചുമതലപ്പെടുത്തിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ഹര്‍ജി നല്‍കിയത്.

ഇപ്പോള്‍ ഹര്‍ജിക്കാരുടെ ആവശ്യപ്രകാരമാണ് കോടതി ഇത് ഒരാഴ്ചത്തേക്ക് മാറ്റിയത്. പളളി ഏറ്റെടുത്ത് കൈമാറാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയും ഇപ്പോള്‍ നിലവില്‍ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *