തോ​മ​സ് ഐ​സ​ക്കി​ന് ബു​ദ്ധി​ഭ്ര​മം സം​ഭ​വി​ച്ചോ എ​ന്നു സം​ശ​യം: വി. ​മു​ര​ളീ​ധ​ര​ന്‍

ന്യൂ​ഡ​ല്‍​ഹി: ഉ​പ്പ് തി​ന്നെ​ന്ന് അ​റി​യു​ന്ന​തു​കൊ​ണ്ടും വെ​ള്ളം കു​ടി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഉ​റ​പ്പു​ള്ള​തു​കൊ​ണ്ടു​മാ​ണോ മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് സി.​എ.​ജി റി​പ്പോ​ര്‍​ട്ടി​നെ എ​തി​ര്‍​ക്കു​ന്ന​തെ​ന്നു കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. തോ​മ​സ് ഐ​സ​ക്കി​ന് ബു​ദ്ധി​ഭ്ര​മം സം​ഭ​വി​ച്ചോ എ​ന്നാ​ണ് സം​ശ​യ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

കി​ഫ്ബി​ക്കെ​തി​രെ ആ​ര്‍​എ​സ്‌എ​സ് ഗൂ​ഢാ​ലോ​ച​ന​യു​ള്ള​താ​യി മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് തെ​ളി​വു​ണ്ടെ​ങ്കി​ല്‍ ക്രൈം​ബ്രാ​ഞ്ചോ വി​ജി​ല​ന്‍​സോ അ​ന്വേ​ഷി​ക്ക​ട്ടെ. ആ​ര്‍​എ​സ്‌എ​സി​ന് കി​ഫ്ബി അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സം​വി​ധാ​ന​മു​ള്ള​താ​യി അ​റി​യി​ല്ല. ഐ​സ​ക്കി​ന് അ​റി​യു​മെ​ങ്കി​ല്‍ അ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം പു​റ​ത്തു വി​ട​ട്ടെ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു

ക​ള്ള​ക്ക​ളി പു​റ​ത്തു​വ​രു​മെ​ന്ന​തി​നാ​ലാ​ണ് സി​എ​ജി. അ​ന്വേ​ഷ​ണ​ത്തെ എ​തി​ര്‍​ക്കു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ കേ​ന്ദ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി. കി​ഫ്ബി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് കു​ടു​ങ്ങു​മെ​ന്ന് ക​രു​തി​യി​ട്ടാ​ണോ മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര അ​ന്വേ​ഷ​ണ​ത്തി​ന് ക​ത്ത് എ​ഴു​താ​ത്ത​തെ​ന്നും വി. ​മു​ര​ളീ​ധ​ര​ന്‍ ചോ​ദി​ച്ചു

കി​ഫ്ബി​യി​ല​ട​ക്കം ന​ട​ന്ന ത​ട്ടി​പ്പു​ക​ള്‍ പു​റ​ത്തു​വ​രാ​തി​രി​ക്കാ​നും ക​ള്ള​പ്പ​ണ​ക്കാ​രെ സം​ര​ക്ഷി​ക്കാ​നു​മാ​ണ് സി​പി​എം കേ​ന്ദ്ര​വി​രു​ദ്ധ സ​മ​ര​വു​മാ​യി ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു

Leave a Reply

Your email address will not be published. Required fields are marked *