തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്ന് കെ.സുരേന്ദ്രന്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എല്‍ഡിഎഫും യുഡിഎഫും ഒരുപോലെയാണെന്ന ബിജെപിയുടെ പ്രചരണം ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വലിയ തയാറെടുപ്പുകളാണ് എന്‍ഡിഎ ഒരുക്കുന്നത്. താഴെതലം മുതല്‍ ബിജെപി ശക്തമായ പ്രചരണം നടത്തുമെന്നും കെ.സുരേന്ദ്രന് അറിയിച്ചു.